എം.ജി യൂണിവേഴ്സിറ്റി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാര്‍ട്മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്കില്‍ 5 ാം റാങ്ക് കരസ്ഥമാക്കിയ അമൃത ദാമോധരനെ ആദരിച്ചു. കടങ്ങോട് ഗ്രാമപഞ്ചായത്ത് 21ാം വാര്‍ഡ് എകെജി നഗറില്‍ പാണ്ഡിയാട്ട് ദാമോദരന്‍ അനിത ദമ്പതികളുടെ മകളാണ്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. എം. നൗഷാദ് ഉപഹാരം നല്കി ആദരിച്ചു. വാര്‍ഡ് മെമ്പര്‍ സുഗിജ സുമേഷ്, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ റജുല അബ്ദുള്‍ വഹാബ്, മുന്‍ ബ്ലോക്ക് മെമ്പര്‍ കെ. കെ. മണി, സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.



