ചാലിശേരി ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ കര്‍ഷക മൈത്രി എന്ന പേരില്‍ നടന്ന സമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ സുധീഷ് കുമാര്‍ നിര്‍വ്വഹിച്ചു. സംഘം പ്രസിഡണ്ട് പി.ബി സുനികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി കെ. എസ് ഷിബിന്‍ സ്വാഗതവും, ഡയറക്ടര്‍ ബാബുരാജ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് പാലുല്‍പ്പാദന ചിലവ് കുറക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍, ശുദ്ധമായ പാലുല്പാദനത്തിനുചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളില്‍ തൃത്താല ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ കെ. ജി ജിഷയുടെ ബോധവല്‍ക്കരണ ക്ലാസും, കര്‍ഷകരുടെ സംശയങ്ങള്‍ക്കുള്ള നിദ്ദേശങ്ങളും നല്കി. സംഘത്തിനു കീഴിലുള്ള മുഴുവന്‍ ക്ഷീര കര്‍ഷകരും ക്ലാസില്‍ പങ്കെടുത്തു.



