മാറ്റം അനിവാര്യമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐയുടെ നേതൃത്വത്തില്‍ പന്നിത്തടം സെന്ററില്‍ മതേതരത്വ സംരക്ഷണ സംഗമം നടത്തി. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി.വിപിന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് മെമ്പര്‍ ടി.പി. ജോസഫ് അധ്യക്ഷനായി.യുവ കലാ സാഹിതി ജില്ല സെക്രട്ടറി ഗിരീഷ് കുമാര്‍,പ്രേംരാജ് ചൂണ്ടലാത്ത്,കെ.വി. ശങ്കരനാരായണന്‍, എം.സി. സുരേഷ്, ജോണ്‍സണ്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



