29.3 C
Kunnamkulam
Saturday, October 3, 2026
Home Bureaus Erumapetty തയ്യൂര്‍ ആലുക്കല്‍ ചിറ പാലം നിര്‍മ്മാണം: പുരോഗതി വിലയിരുത്താന്‍ എ.സി.മൊയ്തീന്‍ എം.എല്‍.എ. എത്തി

തയ്യൂര്‍ ആലുക്കല്‍ ചിറ പാലം നിര്‍മ്മാണം: പുരോഗതി വിലയിരുത്താന്‍ എ.സി.മൊയ്തീന്‍ എം.എല്‍.എ. എത്തി

12

 

എരുമപ്പെട്ടി-വേലൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തയ്യൂര്‍ ആലുക്കല്‍ ചിറ പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എ.സി.മൊയ്തീന്‍ എം.എല്‍.എ. സന്ദര്‍ശനം നടത്തി. ഉടന്‍ തന്നെ പാലം സഞ്ചാരയോഗ്യമാക്കി മാറ്റാന്‍ കഴിയുമെന്ന് എ.സി.മൊയ്തീന്‍ എം.എല്‍.എ പറഞ്ഞു. 4 കോടി 20 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് പാലം നിര്‍മ്മിക്കുന്നത്.36 മീറ്റര്‍ നീളമുള്ള പാലത്തില്‍ ഏഴര മീറ്റര്‍ വീതിയില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാനും ഒന്നെമുക്കാല്‍ മീറ്റര്‍ രീതിയില്‍ രണ്ടു വശങ്ങളിലുമായി കാല്‍നടയാത്രയ്ക്കും സൗകര്യമൊരുക്കിയാണ് നിര്‍മ്മാണം. മഴപെയ്ത് പുഴയില്‍ വെള്ളം ഉയര്‍ന്നാലും പാലത്തിന് കേടുപാടുകള്‍ സംഭവിക്കാത്ത തരത്തില്‍ ആധുനിക രീതിയിലാണ് നിര്‍മ്മാണം നടത്തുന്നത്. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീന സാജന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും എം.എല്‍.എ യോടൊപ്പം ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!