31.3 C
Kunnamkulam
Sunday, October 4, 2026
Home Bureaus Punnayurkulam പുന്നയൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘സ്വഛ് ഭരത് ദിവസ്’ ആചരിച്ചു

പുന്നയൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘സ്വഛ് ഭരത് ദിവസ്’ ആചരിച്ചു

7

ഗാന്ധിജയന്തി ദിനത്തില്‍ പുന്നയൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ ദിവസമായി സ്വഛ് ഭരത് ദിവസ് ആചരിച്ചു. പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിച്ച ശുചീകരണ യജ്ഞം പഞ്ചായത്ത് പ്രസിഡണ്ട് റാസ് ല റഹീം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അസ്ലം ചടങ്ങില്‍ ആശംസ പറഞ്ഞു. ഹരിത കര്‍മ്മ സേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, വിവിധ പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം 86 കിലോഗ്രാം മാലിന്യമാണ് ക്യാമ്പിലൂടെ ശേഖരിച്ചത്. ഗ്രാമത്തെ ഹരിതസുന്ദരവും മാലിന്യമുക്തവുമാക്കാനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ സലിം കുന്നമ്പത്ത് സ്വാഗതവും ഐ ആര്‍ ടി സി കോഓര്‍ഡിനേറ്റര്‍ ബി എസ് ആരിഫ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!