31.3 C
Kunnamkulam
Sunday, October 4, 2026
Home Bureaus Punnayurkulam നായരങ്ങാടി പാലത്തിങ്കല്‍ ജ്വല്ലറി കവർച്ചാശ്രമം ; രണ്ടാം പ്രതി അറസ്റ്റില്‍

നായരങ്ങാടി പാലത്തിങ്കല്‍ ജ്വല്ലറി കവർച്ചാശ്രമം ; രണ്ടാം പ്രതി അറസ്റ്റില്‍

48

നായരങ്ങാടിയില്‍ പാലത്തിങ്കല്‍ ജ്വല്ലറിയുടെ പിന്‍വശത്തെ ചുവര്‍ കുത്തിത്തുരന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടാം പ്രതിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി കടവനാട് സ്വദേശി മുക്രിയകത്ത് കറുപ്പംവീട്ടില്‍ അബ്ദുള്‍ നാസറാണ് അറസ്റ്റിലായത്.2026 ജൂലൈ 30-ന് പുലര്‍ച്ചെയായിരുന്നു ജ്വല്ലറിയുടെ പിന്‍വശത്തെ ചുവര്‍ കുത്തിത്തുരന്ന് കവര്‍ച്ച നടത്താന്‍ പ്രതികള്‍ ശ്രമിച്ചത്. ജ്വല്ലറിയില്‍ സ്ഥാപിച്ചിരുന്ന സെക്യൂരിറ്റി അലാറം ശബ്ദിച്ചതോടെ കവര്‍ച്ചാശ്രമം ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.കൃത്യത്തിന് ശേഷം ബംഗളൂരുവിലേക്ക് ഒളിവില്‍ പോയ അബ്ദുള്‍ നാസര്‍ അവിടെ ഒരു ഹോട്ടലില്‍ ജീവനക്കാരനായി കഴിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.കേസിലെ ഒന്നും മൂന്നും പ്രതികളായ സുഹൈല്‍, നൗഷാദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അബ്ദുള്‍ നാസറിന്റെ പേരില്‍ നിരവധി മോഷണക്കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. രമേഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടക്കേക്കാട് എസ്.എച്ച്.ഒ ശരത് സോമന്‍, എസ്.ഐ ബിന്ദുരാജ്, അഡീഷണല്‍ എസ്.ഐമാരായ കെ. സാജന്‍, അന്‍വര്‍ സാദത്ത്, സീനിയര്‍ സി.പി.ഒ ജിതിന്‍, സി.പി.ഒ പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!