കുന്നംകുളം വടുതലയില്‍ വീട്ടില്‍ കവര്‍ച്ച. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നു. സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന എരവത്തയില്‍ വീട്ടില്‍ അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് വിരുന്നുപോയത്. ഇന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതില്‍ തകര്‍ത്ത നിലയിലും വീടിനകത്തെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വാരിവലിച്ചിട്ട നിലയിലും കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരു പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ എന്‍.എ. ഷനോഫ് കുന്നംകുളം പോലീസില്‍ വിവരമറിയിച്ചു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന ആരംഭിച്ചിട്ടുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.



