എസ് ഡി പി ഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി.പാപ്പാളി മദ്രസ്സയില്‍ വെച്ച് നടത്തിയ കണ്‍വെന്‍ഷന്‍ പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഫാറൂഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുബൈര്‍ ഐനിക്കല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സക്കറിയ പൂക്കാട്ട്, യങ് ഡെമോക്രാറ്റ്‌സ് ജില്ലാ ജില്ലാ ജോയിന്റ് കണ്‍വീനര്‍ ജബ്ബാര്‍ അണ്ടത്തോട്, യങ് ഡെമോക്രാറ്റ്‌സ് ഗുരുവായൂര്‍ അസ്സംമ്പിളി പ്രസിഡന്റ് ഷാഫി വടേരി തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി മുജീബ് എരിഞ്ഞിക്കല്‍ സ്വാഗതവും, പഞ്ചായത്ത് ട്രഷറര്‍ ആഷില്‍ നന്ദിയും പറഞ്ഞു.



