24.6 C
Kunnamkulam
Friday, November 20, 2026
Home Bureaus Punnayurkulam പീപ്പിള്‍സ് വില്ലയുടെ സമര്‍പ്പണവും വീടുകളുടെ താക്കോല്‍ദാനവും നടന്നു

പീപ്പിള്‍സ് വില്ലയുടെ സമര്‍പ്പണവും വീടുകളുടെ താക്കോല്‍ദാനവും നടന്നു

24

പീപ്പിള്‍സ് ഫൗണ്ടേഷന്‍ പെരുമ്പടപ്പ് ഏരിയയുടെ നേതൃത്വത്തില്‍ നിര്‍മിച്ച പീപ്പിള്‍സ് വില്ലയുടെ സമര്‍പ്പണവും രണ്ട് വീടുകളുടെ താക്കോല്‍ദാനവും ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.ഐ.നൗഷാദ് നിര്‍വഹിച്ചു. എം.എ. ശിഹാബ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി വി.പി.റഷീദ് , ടി.പി. കെരളീയന്‍, മുഹമ്മദ് മുരിയത്ത് , സി.വി. ഖലീല്‍ എന്നിവര്‍ സംബന്ധിച്ചു. നിര്‍ധന കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന ഭവന പദ്ധതിയുടെ ഭാഗമായാണ് വീടുകള്‍ നിര്‍മിച്ചത്. ചടങ്ങില്‍ വിവിധ സാമൂഹിക പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു. സക്കീന ലുക്ക്മാന്‍ സ്വാഗതവും മുസ്തഫ എ കെ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!