28.6 C
Kunnamkulam
Monday, October 5, 2026
Home Bureaus Perumpilavu അക്കികാവ് റോയല്‍ എന്‍ജിനീയറിങ് കോളേജില്‍ ‘പ്രശ്‌നങ്ങളില്‍ നിന്ന് സാധ്യതകളിലേക്ക്’ ശില്‍പ്പശാല നടത്തി

അക്കികാവ് റോയല്‍ എന്‍ജിനീയറിങ് കോളേജില്‍ ‘പ്രശ്‌നങ്ങളില്‍ നിന്ന് സാധ്യതകളിലേക്ക്’ ശില്‍പ്പശാല നടത്തി

24

അക്കികാവ് റോയല്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി വനിതാ ക്ലബ്, തൃശൂരിലെ ആത്മ ഫൗണ്ടേഷന്‍, അലൈറ്റ് സൊല്യൂഷന്‍ എന്നിവരുടെ സഹകരണത്തോടെ യുവജന ക്ഷേമ-നേതൃത്വ ശില്‍പശാല സംഘടിപ്പിച്ചു. ‘പ്രശ്‌നങ്ങളില്‍ നിന്ന് സാധ്യതകളിലേക്ക്’ എന്ന പേരില്‍ ഒക്ടോബര്‍ 5-ന് രാവിലെ 11 മണിക്ക് കോളേജിലെ സെമിനാര്‍ ഹാളില്‍ നടന്ന ശില്‍പ്പശാലയില്‍ ആത്മ ഫൗണ്ടേഷന്‍ കൗണ്‍സിലറും,യൂത്ത് മെന്ററുമായ സി.കെ.സുരേഷ് മുഖ്യസെഷന്‍ നയിച്ചു. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വനിതാ ക്ലബ് കോ-ഓര്‍ഡിനേറ്ററുമായ രാധിക ഇ.ആര്‍. സ്വാഗതവും,അവസാനവര്‍ഷ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ഏഞ്ചല്‍ ഡേവിസ് നന്ദിയും പറഞ്ഞു.

 

 

ADVERTISEMENT
error: Content is protected !!