മങ്ങാട് ഫുട്‌ബോള്‍ അസോസിയേഷന്‍ മങ്ങാട് മിനി സ്റ്റേഡിയതില്‍ സംഘടിപ്പിച്ച അഞ്ചാമത് അഖില കേരള ഫ്‌ലഡ്ലിറ്റ് വടംവലി മത്സരത്തില്‍ റിവെല്‍സ് പാണിയേലി എറണാകുളം ജേതാക്കളായി. ലയണ്‍സ് പുത്തൂര്‍, റെഡ് ഫോഴ്‌സ് ചെരുപ്പുളശ്ശേരി, എന്നീ ടീമുകള്‍ രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി.വിജയികള്‍ക്ക് ക്യാഷ് പ്രൈസും, ട്രോഫികളും നല്‍കി.വടംവലി മത്സരത്തില്‍ കേരളത്തിലെ പേരുകേട്ട 31 ടീമുകള്‍ ഏറ്റുമുട്ടി. ഐ.ആര്‍.ഇ.തൃശൂര്‍ ജില്ല വടം വലി അസോസിയേഷന്‍ മത്സരം നിയന്ത്രിച്ചു.എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് മത്സരം ഉല്‍ഘാടനം ചെയ്തു.എം.എഫ്.എ പ്രസിഡന്റ് സി.എ.സുധീര്‍ അധ്യക്ഷനായി. എരുമപ്പെട്ടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആന്റോ ഫ്രാന്‍സിസ് മത്സരം ഫ്‌ളാഗോഫ് ചെയ്തു. ഗ്രാമപഞ്ചായത് മെമ്പര്‍ വിജീഷ് എം.ബി, പി.എ ജോസഫ്, സിന്റോ പി.പി.എന്നിവര്‍ സംസാരിച്ചു .ഷോര്‍ട്ട് ഫിലിം മേഖലയില്‍ നിന്ന് സിനിമ രംഗത്തേക്ക് പ്രവേശിച്ച മങ്ങാട് സ്വദേശി റോജി ജോര്‍ജിനെ ആദരിച്ചു.
Home Bureaus Erumapetty അഞ്ചാമത് അഖില കേരള ഫ്‌ലഡ്ലിറ്റ് വടംവലി മത്സരം; റിവെല്‍സ് പാണിയേലി ജേതാക്കള്‍



