27.3 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Punnayurkulam കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

22

വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.വധശ്രമം, പോക്‌സോ, കഞ്ചാവ് തുടങ്ങി 12 ഓളം കേസുകള്‍ നിലവിലുള്ള വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍പെട്ട വൈലേരിപീടിക കണ്ണനായില്‍ 34 വയസ്സുള്ള ഷക്കീറിനെയാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്കെതിരെ സാക്ഷി പറഞ്ഞ വൈരാഗ്യത്താല്‍ കാരപ്പുറത്ത് 53 വയസ്സുള്ള ലോഹിതാക്ഷനെ വീട്ടുമുറ്റത്ത് വച്ച് കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തലക്ക് സാരമായ
പരിക്കേറ്റ് ഇയാള്‍ ചികിത്സയിലാണ്. കുന്നംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ സലീം, സീനിയര്‍ സിപിഒമാരായ ഹരികുമാര്‍, ജിതിന്‍, സിപിഒമാരായ നസല്‍, പ്രതീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!