27.3 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Perumpilavu കരിക്കാട് ഭട്ടിമുറി ശ്രീ കൊടിയഞ്ചിറ ക്ഷേത്രത്തില്‍ സര്‍പ്പബലി ചൊവ്വാഴ്ച നടക്കും

കരിക്കാട് ഭട്ടിമുറി ശ്രീ കൊടിയഞ്ചിറ ക്ഷേത്രത്തില്‍ സര്‍പ്പബലി ചൊവ്വാഴ്ച നടക്കും

0

കന്നിമാസത്തിലെ ആയില്യത്തോടനുബന്ധിച്ച് കരിക്കാട് ഭട്ടിമുറി ശ്രീ കൊടിയഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന സര്‍പ്പബലി ചൊവ്വാഴ്ച ദീപാരാധനയ്ക്ക് ശേഷം പാതിരികുന്നത്ത് മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. നക്ഷത്രം, ഗ്രഹം , വസ്തു പരമായ സര്‍പ്പദോഷങ്ങള്‍ അകറ്റി ഐശ്വര്യപൂര്‍ണ്ണമായ ജീവിതം സാധ്യമാകുന്നതിന് വേണ്ടിയാണ് സര്‍പ്പബലി ചടങ്ങ് നടത്തുന്നതെന്ന് ക്ഷേത്രഭരണ സമിതി സെക്രട്ടറി കെ.ആര്‍. ഉണ്ണിക്കുട്ടന്‍, സി.യു.നായര്‍ , ബാബു വില്ലയില്‍ , മോഹനന്‍ പിള്ള , കുട്ടന്‍ ശേഖരത്ത് എന്നിവര്‍ പറഞ്ഞു. ആയിരത്തിലധികം സര്‍പ്പബലിവഴിപാട് നടക്കും.

 

ADVERTISEMENT
error: Content is protected !!