33.1 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Erumapetty വരവൂര്‍ പഞ്ചായത്തില്‍ ‘വരവൂര്‍ ഗോള്‍ഡ്’ കൂര്‍ക്ക ഫെസ്റ്റിനും കൂര്‍ക്ക ചന്തയ്ക്കും തുടക്കം

വരവൂര്‍ പഞ്ചായത്തില്‍ ‘വരവൂര്‍ ഗോള്‍ഡ്’ കൂര്‍ക്ക ഫെസ്റ്റിനും കൂര്‍ക്ക ചന്തയ്ക്കും തുടക്കം

700

വരവൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും സംയുക്തമായി സംഘടിപ്പിക്കുന്ന വരവൂര്‍ ഗോള്‍ഡ് കൂര്‍ക്ക ഫെസ്റ്റിനും കൂര്‍ക്ക ചന്തയ്ക്കും തുടക്കമായി. വരവൂര്‍ പഞ്ചായത്ത് സ്റ്റേജില്‍ ഒക്ടോബര്‍ 5, 6, 7 തീയതികളിലായാണ് ഫെസ്റ്റ് നടക്കുന്നത്.കുടുംബശ്രീ സി.ഡി.എസിന് കീഴിലെ 27 ജെ.എല്‍.ജി ഗ്രൂപ്പുകള്‍ 68 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത വരവൂര്‍ ഗോള്‍ഡ് എന്നറിയപ്പെടുന്ന കൂര്‍ക്കയുടെ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂര്‍ക്ക ചന്ത സംഘടിപ്പിക്കുന്നത്. കൂര്‍ക്ക ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് യു.ബി. കണ്ണന്‍ നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് സി. വിജയലക്ഷ്മി അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിജിത്ത് കെ. ദീപക് വിശിഷ്ടാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ സജീഷ് എന്‍.എസ്., പി.കെ. യശോധ, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഗീത സി.ആര്‍., ബ്ലോക്ക് മെമ്പര്‍ പി. സുധാദേവി, മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി എം.കെ. ആല്‍ഫ്രെഡ്, ഡി.പി.എം. ദീപ, തുടഹ്ങിയവര്‍ സംസാരിച്ചു.കൂര്‍ക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന വിവിധ ഭക്ഷണ വിഭവങ്ങളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റില്‍ കൂര്‍ക്കയും ബീഫും, കൂര്‍ക്കയും ചിക്കനും, കൂര്‍ക്കയും പത്തിരിയും, കൂര്‍ക്കയും വെളേപ്പവും, കൂര്‍ക്ക തോരന്‍ തുടങ്ങിയ വിഭവങ്ങള്‍ ലഭ്യമാണ്. കൂര്‍ക്ക വിഭവങ്ങള്‍ക്ക് 120 രൂപ മുതല്‍ 130 രൂപ വരെയാണ് വില.

 

ADVERTISEMENT
error: Content is protected !!