പോഷക മാസാചരണത്തിന്റെ ഭാഗമായി വരവൂര്‍ ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസിന്റെ നേതൃത്വത്തില്‍ പോഷകാഹാര പ്രദര്‍ശനം സംഘടിപ്പിച്ചു. പഞ്ചായത്ത് വനിതാ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് യു.ബി. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ യശോദ മണി, എന്‍.എസ്. സജീഷ്, ടി.വൈ. അഷറഫ്, അംഗങ്ങളായ ടി.എം. നാസര്‍, എം.കെ. ഷെറീന, വി.കെ. പുഷ്പ, ടി.എം. ബിവാത്തുക്കുട്ടി, ബിന്ദു നടരാജന്‍, സെക്രട്ടറി എം.കെ. ആല്‍ഫ്രഡ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എ.എം. ബിന്ദുമോള്‍ എന്നിവര്‍ പങ്കെടുത്തു.



