ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ അഹ്‌മദിയ്യാ യുവജന സംഘടന, മജ്ലിസ് ഖുദ്ധാമുല്‍ അഹ്‌മദിയ്യായുടെ ഹുസ്നുല്‍ ബയാന്‍ യോഗം സംഘടിപ്പിച്ചു. യോഗത്തില്‍ യുവജന സംഘടന പ്രസിഡന്റ് താഹിര്‍ അഹ്‌മദ് ആളൂര്‍ അധ്യക്ഷനായി. അര്‍ഫാന്‍ അഹ്‌മദ് ഖുര്‍ആന്‍ പാരായണവും ഷെരീഫ് അഹ്‌മദ് പദ്യവും ആലപിച്ചു. ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍, റുസ്തം അഹ്‌മദി, മൗലവി ഗുലാം അഹ്‌മദ്, അമന്‍ മഹ്‌മൂദ് എന്നിവര്‍ സംസാരിച്ചു



