27.7 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Kunnamkulam കായികമേളയിൽ ആവേശപ്പോരാട്ടം; 72 പോയിൻ്റോടെ ചാലക്കുടി ഉപജില്ല മുന്നിൽ

കായികമേളയിൽ ആവേശപ്പോരാട്ടം; 72 പോയിൻ്റോടെ ചാലക്കുടി ഉപജില്ല മുന്നിൽ

43

ട്രാക്കിലും ഫീൽഡിലും ആവേശപ്പോരാട്ടം നിറഞ്ഞ ആദ്യദിന മത്സരങ്ങൾക്കൊടുവിൽ തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ചാലക്കുടി ഉപജില്ല 72 പോയിൻ്റോടെ മുന്നിൽ. ആറ് സ്വർണം, ഏഴ് വെള്ളി, മൂന്ന് വെങ്കലം ഉൾപ്പെടെ 16 മെഡലുകളാണ് ചാലക്കുടിയുടെ താരങ്ങൾ സ്വന്തമാക്കിയത്.

55 പോയിന്റുമായി തൃശൂർ ഈസ്റ്റ് ഉപജില്ല രണ്ടാം സ്ഥാനവും 31 പോയിന്റുമായി ആതിഥേയരായ കുന്നംകുളം ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാല് സ്വർണം, നാല് വെള്ളി, നാല് വെങ്കലം ഉൾപ്പെടെ 11 മെഡലുകളാണ് തൃശൂർ ഈസ്റ്റ് ഉപജില്ല നേടിയത്. കുന്നംകുളം ഉപജില്ല മൂന്ന് സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം ഉൾപ്പെടെ ആറ് മെഡലുകൾ സ്വന്തമാക്കി.

25 പോയിന്റുമായി തൃശൂർ വെസ്റ്റ് ഉപജില്ല നാലാം സ്ഥാനത്തും 19 പോയിന്റുമായി ചാവക്കാട് ഉപജില്ല ആഞ്ചാം സ്ഥനത്തുമാണ് ഉള്ളത്. വലപ്പാട് ഉപജില്ല 17 പോയിൻ്റ്, മാള ഉപജില്ല 15 പോയിൻ്റ്, വാടക്കാഞ്ചേരി ഉപജില്ല നാല് പോയിൻ്റ്, കൊടുങ്ങല്ലൂർ, ചേർപ്പ്, മുല്ലശ്ശേരി എന്നീ ഉപജില്ലകൾ രണ്ട് പോയിൻ്റ് എന്നിങ്ങനെയാണ് പോയിൻ്റ് നില.

ADVERTISEMENT
error: Content is protected !!