റോഡ് പണി പൂര്‍ത്തിയാക്കാതെ എന്‍.എച്ച്. 66 നാട്ടികയില്‍ ടോള്‍ പ്ലാസ പ്രവര്‍ത്തനക്ഷമമാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. വരും ദിവസങ്ങളില്‍ സമരം ശക്തിപ്പെടുത്തുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാപ്രസിഡന്റ് അഡ്വ. കെ.എസ്. നിസാര്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് നാട്ടിക ടോള്‍ പ്ലാസയിലേക്ക് നടത്തിയ മാര്‍ച്ചും ഉപരോധ സമരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി റക്കീബ് തറയില്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അീഗം എം കെ അസ്ലം, ജില്ലാ വൈസ് പ്രസിഡന്റ്മാരായ റഷീദ് മാസ്റ്റര്‍, സരസ്വതി വലപ്പാട്.എന്നിവര്‍ സംസാരിച്ചു.



