33 C
Kunnamkulam
Thursday, October 8, 2026
Home Bureaus Kunnamkulam കായികമേള ഷോട്ട്പുട്ട് മത്സരത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആരതി മനോജിന് സ്വര്‍ണ്ണ നേട്ടം

കായികമേള ഷോട്ട്പുട്ട് മത്സരത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആരതി മനോജിന് സ്വര്‍ണ്ണ നേട്ടം

12

തൃശ്ശൂര്‍ റവന്യൂ ജില്ല കായികമേളയില്‍ സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗം ഷോട്ട്പുട്ട് മത്സരത്തില്‍ നാട്ടിക ഗവ. ഫിഷറീസ് സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആരതി മനോജിന് സ്വര്‍ണ്ണം.കഴിഞ്ഞ വര്‍ഷത്തെ ജില്ല കായികമേളയില്‍ ഡിസ്‌ക്കസ് ത്രോയില്‍ സ്വര്‍ണ്ണം നേടിയിരുന്ന ആരതി. ഇത്തവണ ഷോട്ട്പുട്ടിലും തന്റെ മികവ് തുടരുകയായിരുന്നു. ഈ മേളയില്‍ ഡിസ്‌ക്കസ് ത്രോ വിഭാഗത്തിലും ആരതി മത്സരിക്കുന്നുണ്ട്.നാട്ടിക സ്‌പോര്‍ട്ട്‌സ് അക്കാഡമിയിലാണ് ആരതിയുടെ പരിശീലനം നടന്നത്. സ്‌കൂളിലെ കായികാധ്യാപകനായ കണ്ണന്‍ മാസ്റ്ററുടെ ശിക്ഷണത്തിലാണ് താരം മത്സരങ്ങള്‍ക്കായി ഒരുങ്ങിയത്.

 

ADVERTISEMENT
error: Content is protected !!