22-ാമത് തൃശ്ശൂര്‍ റവന്യൂ ജില്ലാ കായികമേളയില്‍ ജൂനിയര്‍ ബോയ്‌സ് 5 കിലോമീറ്റര്‍ നടത്തത്തില്‍ കുന്നംകുളം സ്‌പോര്‍ട്ട്‌സ് ഡിവിഷനിലെ മണികണ്ഠന്‍ സി. എസ്. സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കി.ഒന്നര മാസത്തെ ചുരുങ്ങിയ പരിശീലനം കൊണ്ട് മാത്രമാണ് മണികണ്ഠന്‍ സ്വര്‍ണ്ണ നേട്ടത്തിലെത്തിയത്. കുന്നംകുളം സ്‌പോര്‍ട്ട്‌സ് ഡിവിഷനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മണികണ്ഠന്‍ കായികാധ്യാപകന്‍ സന്തോഷിന്റെ കീഴിലാണ് പരിശീലനം നേടിയത്.



