28.2 C
Kunnamkulam
Thursday, October 8, 2026
Home Bureaus Kechery കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് സ്‌കൂളില്‍ നിയമസാക്ഷരതാ ക്ലാസ് നടത്തി

കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് സ്‌കൂളില്‍ നിയമസാക്ഷരതാ ക്ലാസ് നടത്തി

5

കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബഥാനിയ ലീഗല്‍ സ്റ്റഡീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയമസാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു. അഡ്വക്കേറ്റ് വി.ബി.പ്രിയദര്‍ശിനി ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. കേരളത്തിലുള്ള വിവിധ കോടതികള്‍, അവയുടെ പ്രത്യേകതകള്‍, വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍, കടമകള്‍ എന്നിവയെ കുറിച്ച് സംസാരിച്ചു. വിദ്യാര്‍ത്ഥികളില്‍ നിയമബോധവും അവകാശങ്ങളെ കുറിച്ചുള്ള അറിവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പ്രിന്‍സിപ്പല്‍ രാം ദാസ് എം പറഞ്ഞു. അനിരുദ്ധ് കൃഷ്ണന്‍ സ്വാഗതവും നിരഞ്ജന കെ പ്രമോദ് നന്ദിയും രേഖപ്പെടുത്തി. ലീഗല്‍ സ്റ്റഡീസ് ഫോറം കണ്‍വീനര്‍മാരായ ലീന ചെറിയാന്‍, രോഹിണി ഇ.പി, കോഡിനേറ്റര്‍മാരായ കെ.ശരണ്യ ,അഞ്ജു കെ. കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!