ഐ.എം.എ. കുന്നംകുളം ശാഖയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ഐ.എം.എ ഹാളില്‍ പ്രസിഡന്റ് ഡോ. താജ്പോള്‍ പനക്കലിന്റെ അധ്യക്ഷതയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. പി.ഗോപികുമാര്‍ മുഖ്യാതിഥിയായി. കുന്നംകുളം ഐ.എം.എ. സ്ഥാപക പ്രസിഡന്റ് ഡോ.ചെറിയാന്‍ ജോസഫ് സത്യവാചകം ചൊല്ലി കൊടുത്തു. ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ കെ.വി. ദേവദാസ് തൃശൂര്‍ ജില്ലാ ചെയര്‍പേഴ്സണ്‍ ഡോ. ജിജു കണ്ടാണശ്ശേരി, ഡോ. ജോസഫ് ജോര്‍ജ്, മുന്‍ ശാഖ പ്രസിഡണ്ടുമാരായഷമീര്‍ സുലൈമാന്‍, കോശി ജോര്‍ജ്, ഐ.എം.എ. വനിത ഘടകം ചെയര്‍പേഴ്സണ്‍ വനജ വേണുഗോപാല്‍, ധന്യ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.



