33 C
Kunnamkulam
Thursday, October 8, 2026
Home Bureaus Perumpilavu പെരുമ്പിലാവ് സെന്ററില്‍ നൈറ്റ് മാര്‍ച്ച് നടത്തി കടവല്ലൂര്‍ കോണ്‍ഗ്രസ്

പെരുമ്പിലാവ് സെന്ററില്‍ നൈറ്റ് മാര്‍ച്ച് നടത്തി കടവല്ലൂര്‍ കോണ്‍ഗ്രസ്

13

കടവല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പിലാവ് സെന്ററില്‍ നൈറ്റ് മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി കെ ദേവദാസിന് പാര്‍ട്ടി പതാക കൈമാറി കെ.പി.സി.സി മെമ്പര്‍ ജോസഫ് ചാലിശ്ശേരി നൈറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഹക്കീം എംഎച്ച് ,കെഎസ് .യു മണ്ഡലം പ്രസിഡണ്ട് ഷാദുലി ,മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കവിത പ്രേംരാജ് ,മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മനീഷ് എം.എം,പി. എ. റസാക്ക്,മണ്ഡലം ട്രഷറര്‍ ദീപന്‍ പാതാക്കര, ബ്ലോക്ക് ജനറല്‍ സെക്രട്ടറി സി.കെ. സുലൈമാന്‍, മണ്ഡലം സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്‍കി.തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.ടി.അജയ് മോഹന്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മഹേഷ് തിപ്പിലശ്ശേരി, മുന്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ കാഞ്ഞിരപ്പിള്ളി, അബ്ദുറഹ്‌മാന്‍ പടിഞ്ഞാക്കര തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!