രാഹുല്‍ ഗാന്ധിയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചും , ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും പോര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പന്തംക്കൊളുത്തി പ്രകടനം നടത്തി. താര്‍ന്നു മണ്ഡലം പ്രസിഡണ്ട് വി.വി ബാലചന്റെ അദ്ധ്യക്ഷതയില്‍ നടന്ന പ്രതിഷേധയോഗം പഞ്ചായത്ത് പ്രസിഡണ്ട് കെ.എ ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ രാധാകൃഷ്ണന്‍ മാസ്റ്റര്‍, തമ്പി മാസ്റ്റര്‍.കെ.എം പ്രമോദ്, പി.എം നൗഷാദ് എന്നിവര്‍ സംസാരിച്ചു.



