29.6 C
Kunnamkulam
Friday, October 9, 2026
Home Bureaus Punnayurkulam പുന്നയൂരിൽ യു.ഡി.എഫ് നേതാവിന്റെ വീടിന് നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം

പുന്നയൂരിൽ യു.ഡി.എഫ് നേതാവിന്റെ വീടിന് നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം

7

പുന്നയൂര്‍ പഞ്ചായത്ത് അംഗവും യു.ഡി.എഫ് നേതാവുമായ ചമ്മിണിയില്‍ രതീഷിന്റെ വീട്ടില്‍ മൂന്നംഗ സംഘം അതിക്രമിച്ചു കയറി ആക്രമണം നടത്തിയതായി പരാതി. വ്യാഴാഴ്ച വൈകീട്ട് 7.30-ഓടെയായിരുന്നു സംഭവം. വീട്ടുപകരണങ്ങളും ചെടിച്ചട്ടികളും അക്രമികള്‍ തകര്‍ത്തതായും പരാതിയില്‍ പറയുന്നു.പ്രദേശത്തെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് വെള്ളം തുറന്നുവിട്ടില്ലെന്ന് ആരോപിച്ചെത്തിയവരാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഉപഭോക്താക്കളെന്ന് അവകാശപ്പെട്ടെത്തിയ സംഘം വീടിന്റെ മുന്‍വാതില്‍ ബലമായി തള്ളിത്തുറക്കാന്‍ ശ്രമിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്.സംഭവസമയത്ത് രതീഷിന്റെ ഭാര്യ സിനിയും പത്തുവയസ്സുകാരിയായ മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭയന്ന വീട്ടുകാര്‍ പിന്‍വാതിലിലൂടെ അടുത്ത വീട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് മകളുടെ കാലിന് പരിക്കേറ്റു.സംഭവത്തില്‍ വടക്കേക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പുന്നയൂര്‍ അഞ്ചാം വാര്‍ഡില്‍നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച രതീഷിന്റെ വീട്ടില്‍ നടന്ന അതിക്രമത്തില്‍ പുന്നയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

 

 

ADVERTISEMENT
error: Content is protected !!