31.4 C
Kunnamkulam
Saturday, October 10, 2026
Home Bureaus Guruvayur ഗുരുവായൂര്‍ മമ്മിയൂരില്‍ എം.ഡി.എം.എ വില്‍പ്പന ; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഗുരുവായൂര്‍ മമ്മിയൂരില്‍ എം.ഡി.എം.എ വില്‍പ്പന ; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

45

ഗുരുവായൂര്‍ മമ്മിയൂരിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്‍പ്പന നടത്തിയെന്ന കേസില്‍ രണ്ട് യുവാക്കളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. നെന്മിനി ഊട്ടുമടത്തില്‍ ഷൈജു റോഷന്‍, താമരയൂര്‍ കുറ്റ്യേരി നിതീഷ് എന്നിവരാണ് അറസ്റ്റിലായത്.മമ്മിയൂര്‍കുന്നംകുളം റൂട്ടിലെ സൗപര്‍ണിക സുദര്‍ശനം അപ്പാര്‍ട്ട്‌മെന്റിന്റെ പത്താം നിലയില്‍ വാടകയ്ക്ക് മുറിയെടുത്തായിരുന്നു ലഹരിവില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഷൈജു റോഷനാണ് മുറി വാടകയ്‌ക്കെടുത്തിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ദിവസങ്ങളായി പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ആരംഭിച്ച മിന്നല്‍ പരിശോധന രാത്രി ഒന്‍പത് മണിയോടെയാണ് അവസാനിച്ചത്. പരിശോധനയില്‍ 2.690 ഗ്രാം എം.ഡി.എം.എയും ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങള്‍, അളവ് പരിശോധിക്കുന്നതിനുള്ള തൂക്കുയന്ത്രം എന്നിവയും പോലീസ് പിടിച്ചെടുത്തു. ലഹരിവില്‍പ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 21,750 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു. ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിച്ചു.

 

ADVERTISEMENT
error: Content is protected !!