28.2 C
Kunnamkulam
Saturday, October 10, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ ടൂറിസ്റ്റ് ബസ് പിന്നോട്ടിടിച്ച് നഗരസഭ പാര്‍ക്കിങ് ഗ്രൗണ്ടിന്റെ മതില്‍ തകര്‍ന്നു

ഗുരുവായൂരില്‍ ടൂറിസ്റ്റ് ബസ് പിന്നോട്ടിടിച്ച് നഗരസഭ പാര്‍ക്കിങ് ഗ്രൗണ്ടിന്റെ മതില്‍ തകര്‍ന്നു

15

ഗുരുവായൂരില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് പിന്നോട്ടിടിച്ച് നഗരസഭയുടെ പാര്‍ക്കിങ് ഗ്രൗണ്ടിന്റെ മതില്‍ തകര്‍ന്നു. നഗരസഭ ഓഫീസിന് മുന്നിലുള്ള ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക ഗ്രൗണ്ടിലാണ് ഇന്ന് രാവിലെ എട്ടരയോടെ അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് ക്ഷേത്രദര്‍ശനത്തിനായി എത്തിയ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെ ഇറക്കുന്നതിനിടെ അബദ്ധത്തില്‍ റിവേഴ്സ് ഗിയര്‍ ഇടുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. ഇതോടെ പിന്നിലേക്ക് നീങ്ങിയ ബസ് ഗ്രൗണ്ടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന് തൊട്ടുപിന്നിലുണ്ടായിരുന്ന മതില്‍ തകര്‍ന്നു. മതിലിനോട് ചേര്‍ന്നുള്ള നഗരസഭയുടെ കടമുറിക്കും കേടുപാടുകള്‍ സംഭവിച്ചു. ബസിന്റെ പുറകിലെ ചില്ലും തകര്‍ന്നു. സംഭവമറിഞ്ഞ് നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ. ജ്യോതിരാജിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറില്‍ നിന്ന് നഗരസഭ പിഴ ഈടാക്കി.

 

ADVERTISEMENT
error: Content is protected !!