32.1 C
Kunnamkulam
Sunday, October 11, 2026
Home Bureaus Kunnamkulam മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കുന്നംകുളത്ത് പ്രതിഷേധം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കുന്നംകുളത്ത് പ്രതിഷേധം

18

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു, കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നിവയുടെ മുനിസിപ്പല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളത്ത് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി കോലം കത്തിച്ചു.ടി.കെ. കൃഷ്ണന്‍ സ്മാരക മന്ദിര പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി പഴയ ബസ് സ്റ്റാന്‍ഡിനു സമീപം സമാപിച്ചു. തുടര്‍ന്ന് അവിടെ നടന്ന പ്രതിഷേധ യോഗം കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് എം. ബാലജി ഉദ്ഘാടനം ചെയ്തു.കര്‍ഷക തൊഴിലാളി യൂണിയന്‍ ഏരിയ പ്രസിഡന്റ് എം.എസ്. വിനോദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയംഗം കെ. കൊച്ചനിയന്‍, പി.എം. സുരേഷ്, പി.ജി. ജയപ്രകാശ്, കെ.ബി. ഷിബു, സീത രവീന്ദ്രന്‍, എം. മുകുന്ദന്‍, കെ.എ. അസീസ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!