33.3 C
Kunnamkulam
Sunday, October 11, 2026
Home Bureaus Punnayurkulam അണ്ടത്തോട് മഹല്ലില്‍ കുത്തുബിയത്തും അന്നദാനവും നടത്തി

അണ്ടത്തോട് മഹല്ലില്‍ കുത്തുബിയത്തും അന്നദാനവും നടത്തി

16

അണ്ടത്തോട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള കുത്തുബിയത്തും ഇതിനോടാനുബന്ധിച്ച് നടത്തുന്ന അന്നദാനവും നടത്തി. പള്ളിയില്‍ നടന്ന കുത്തുബിയത്തിന് മഹല്ല് ഖത്തീബ് മുഹമ്മദ് അഷറഫി, മുദരിസുമാരായ മജീദ് ഫൈസി, സിറാജ് ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് രാവിലെ മദ്രസ അങ്കണത്തില്‍ വെച്ച് നടത്തിയ അന്നദാന ചടങ്ങുകള്‍ക്ക് മഹല്ല് ഖതീബ് മുഹമ്മദ് അഷറഫി പ്രാര്‍ത്ഥന നടത്തി തുടക്കം കുറിച്ചു. മഹല്ല് പ്രസിഡന്റ് വി.കെ. മുഹമ്മദ് ഹാജി ഭക്ഷണ വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ. റഷീദ്, ട്രഷറര്‍ വി. മയിന്‍കുട്ടി, കുത്തുബിയത്ത് കമ്മിറ്റി ചെയര്‍മാന്‍ വി.എം. മുഹമ്മദലി, കണ്‍വീനര്‍ ഹുസൈന്‍ വലിയകത്ത് എന്നിവര്‍ പങ്കെടുത്തു. ജാതി മത ഭേദമന്യേ മഹല്ലിലെ മുഴുവന്‍ വീടുകളിലേക്കും ഭക്ഷണ വിതരണവും ഉണ്ടായി.

ADVERTISEMENT
error: Content is protected !!