33.3 C
Kunnamkulam
Sunday, October 11, 2026
Home Bureaus Chavakkad ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ ജാഥയും ധര്‍ണയും നടത്തി

ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ ജാഥയും ധര്‍ണയും നടത്തി

9

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്ദിറില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരത്തിന് നേതൃത്വം നല്‍കിയ ഇടത് നേതാക്കളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥയും ധര്‍ണയും നടത്തി. ചാവക്കാട് മുല്ലത്തറയില്‍നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ ടൗണ്‍ ചുറ്റി ചാവക്കാട് സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഹസ്സന്‍ മുബാറക് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.എസ്. അനൂപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.യു. ജാബിര്‍, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി സഹൃദയ കുമാര്‍, പ്രസിഡന്റ് മുബഷിര്‍ ഖാന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സനിക, വൈഷ്ണവ്, ഷിജിത്ത് എന്നിവര്‍ സംസാരിച്ചു. കെ.എസ്. വിഷ്ണു നന്ദി പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!