32.1 C
Kunnamkulam
Sunday, October 11, 2026
Home Bureaus Kunnamkulam ചിറളയം സെന്റ് ലാസറസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ പ്രധാന പെരുന്നാളിന് കൊടികയറി

ചിറളയം സെന്റ് ലാസറസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ പ്രധാന പെരുന്നാളിന് കൊടികയറി

27

ഒക്ടോബര്‍ 21, 22 തിയ്യതികളിലായി നടക്കുന്ന കുന്നംകുളം ചിറളയം സെന്റ് ലാസറസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ പ്രധാന പെരുന്നാളിന് കൊടികയറി. ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്കു ശേഷം വികാരി ഫാ: വി.എം സാമുവേല്‍ കൊടിയേറ്റി. തുടര്‍ന്ന് പള്ളിക്ക് ചുറ്റും റാസയും ആശിര്‍വാദവുമുണ്ടായി. തിങ്കളാഴ്ച മുതല്‍ പെരുന്നാള്‍ ദിവസം ഉള്‍പ്പെടെ പള്ളിയില്‍ വിവിധ വാര്‍ഡ് അടിസ്ഥാനത്തില്‍, കാലത്ത് പ്രഭാത നമസ്‌കാരം, അഞ്ചിന്മേല്‍ കുര്‍ബാന എന്നിവയുണ്ടാകും. 21ാം തിയ്യതി രാത്രി ആറു മണിക്ക് ബാവയുടെ ഛായാചിത്രം വഹിച്ച ഘോഷയാത്ര, തുടര്‍ന്ന് സന്ധ്യാ നമസ്‌കാരം, പ്രദക്ഷിണം, ആശിര്‍വാദം, ശ്ലൈഹീക വാഴ്വ് എന്നിവ നടത്തും. 22ാം തിയ്യതി കാലത്ത് ഇടവക മെത്രാപോലീത്താ ഡോ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്തില്‍ അഞ്ചിന്‍മേല്‍ കുര്‍ബാന, ധൂപപ്രാത്ഥന, അവാര്‍ഡ് വിതരണം, കൈമുത്ത് , ഉച്ചതിരിഞ്ഞ് 4.30 ന് കൊടിയും സ്ലീബായും, ആശിര്‍വാദം തുടര്‍ന്ന് പൊതു സദ്യയും ഉണ്ടാകും. വികാരി ഫാ വി.എം സാമുവേല്‍, ട്രസ്റ്റി കെ.വി റജി, സെക്രട്ടറി ബിജു മാത്യു, മാനേജിംങ്ങ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!