30.8 C
Kunnamkulam
Sunday, October 11, 2026
Home Bureaus Chavakkad മാസങ്ങളായി ദുരിതമൊഴിയാതെ ചാവക്കാട്- മണത്തല ദേശീയപാത സര്‍വീസ് റോഡ്

മാസങ്ങളായി ദുരിതമൊഴിയാതെ ചാവക്കാട്- മണത്തല ദേശീയപാത സര്‍വീസ് റോഡ്

9

ചെറിയൊരു മഴ പെയ്താല്‍ പോലും വെള്ളക്കെട്ടിലാകുകയാണ് ചാവക്കാട് മുല്ലത്തറ മുതല്‍ മണത്തല പള്ളി വരെയുള്ള ദേശീയപാത സര്‍വീസ് റോഡ്. മാസങ്ങളായി തുടരുന്ന ദുരവസ്ഥയില്‍ നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രതിഷേധം ശക്തമാകുകയാണ്.വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി ഈ ഭാഗത്ത് കാന നിര്‍മാണം ആരംഭിച്ചെങ്കിലും നിര്‍മാണപ്രവൃത്തികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. കാനയ്ക്കായി എടുത്ത കുഴികള്‍ പിന്നീട് മണ്ണിട്ട് നികത്തിയെങ്കിലും മഴ പെയ്യുന്നതോടെ പ്രദേശമാകെ വെള്ളത്തില്‍ മുങ്ങുകയാണ്. ഇതോടെ കുഴികള്‍ എവിടെയാണെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണ്.ഇടുങ്ങിയ സര്‍വീസ് റോഡിലൂടെ നിലവില്‍ ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നത്. വലിയ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ദിനംപ്രതി സഞ്ചരിക്കുന്ന പ്രധാന പാതയായതിനാല്‍ വെള്ളക്കെട്ടും റോഡിന്റെ ശോചനീയാവസ്ഥയും അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. കുഴികളില്‍ വാഹനങ്ങള്‍ താഴ്ന്നുപോകാനുള്ള സാധ്യതയും ഗതാഗതക്കുരുക്കും യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്.മണത്തല പള്ളിയിലേക്ക് എത്തുന്ന വിശ്വാസികളും വെള്ളക്കെട്ടിനെ തുടര്‍ന്ന് വലിയ പ്രയാസമാണ് നേരിടുന്നത്. റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമാണ്.മാസങ്ങളായി ദുരിതം തുടരുകയാണെന്നും അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്ന തരത്തില്‍ ഇഴഞ്ഞുനീങ്ങുന്ന കാന നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും, സര്‍വീസ് റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

 

ADVERTISEMENT
error: Content is protected !!