സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുന്നംകുളം നോര്‍ത്ത് യൂണിറ്റും, ഹെല്‍പ്പേഴ്സ് ഇന്‍ഡ്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ഡിജിറ്റല്‍ സാക്ഷരതാക്യാമ്പയിന് തുടക്കമായി. പെന്‍ഷന്‍ ഭവനില്‍ നടക്കുന്ന ക്യാമ്പയിന്‍ യൂണിറ്റ് സീനിയര്‍ വൈസ് പ്രസിഡണ്ട് ടി.കെ. രവി ഉദ്ഘാടനം ചെയ്തു. മാസ്റ്റര്‍ ട്രയിനര്‍മാരായ പി.സുശീല , പത്മ എന്നിവര്‍ വിവിധ ഡിജിറ്റല്‍ ആപ്പുകളെ പെന്‍ഷകാര്‍ക്ക് പരിചയപ്പെടുത്തി. സെക്രട്ടറി കെ.എം.സൂസന, ബ്‌ളോക്ക് ജോയിന്റ് സെക്രട്ടറി പി.കെ. വേലു , സാംസ്‌കാരിക വേദി കണ്‍വീനര്‍ ഡെന്നീസ് മങ്ങാട്, ജസ്സി , കെ.വി.ഗ്ലാഡിസ് , ഡെന്നി ജയിംസ് എന്നിവര്‍ സംസാരിച്ചു.



