ബി ജെ പി വേലൂര് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില് പ്രതിഷേധ മാര്ച്ച് നടത്തി.എസ് ഐ ആര് ന്റെ പേര് പറഞ്ഞ് ഡല്ഹിയില് ജന്തര് മന്തറില് സി പി എം ഉം കോണ്ഗ്രസ്സും കൈകോര്ക്കുമ്പോള് കേരളത്തില് കോണ്ഗ്രസ്സ് സര്ക്കാര് ഭരണത്തിലേറിയത് എസ് ഐ ആര് നടപ്പിലാക്കിയ ശേഷമുള്ള തിരഞ്ഞെടുപ്പിലാണ്. എസ് ഐ ആര് ശരിയല്ല എന്നുണ്ടെങ്കില് കേരളത്തിലെ വി ഡി സതീശന് സര്ക്കാര് രാജി വയ്ക്കുമോ എന്ന് പ്രതിഷേധ മാര്ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് ബി ജെ പി മണ്ഡലം വൈ.പ്രസിഡണ്ട് മുകുന്ദന് വേലൂര് ചോദിച്ചു. പഴയ പോസ്റ്റ് ഓഫീസ് സെന്ററില് നിന്നും ആരംഭിച്ച പ്രതിഷേധ മാര്ച്ച് പുതിയ പോസ്റ്റ് ഓഫീസ് സെന്ററില് അവസാനിച്ചു .ബിജെപി വേലൂര് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സുനീഷ് മമ്പറമ്പില് അധ്യക്ഷനായി. പഞ്ചായത്ത് ജനറല് സെക്രട്ടറി സുരേഷ് തിരുത്തിയില് ,പട്ടികജാതി മോര്ച്ച ജില്ലാ പ്രസിഡണ്ട് അഭിലാഷ് തയ്യൂര്, ജില്ലാ കമ്മിറ്റി അംഗം അശോകന് മമ്പറമ്പില്, യുവമോര്ച്ച ജില്ലാ സെക്രട്ടറി നിതീഷ് തോന്നല്ലൂര് ഒബിസി മോര്ച്ച ജില്ലാ സെക്രട്ടറി സജി നെല്ലിക്കല് തുടങ്ങിയവര് സംസാരിച്ചു.



