25.3 C
Kunnamkulam
Friday, October 16, 2026
Home Bureaus Kunnamkulam മിഷൻ ബെറ്റർ ടുമോറോ,’സീപ്പ് പദ്ധതി’യുടെ ആദ്യ ബാച്ചിന് കുന്നംകുളത്ത് തുടക്കമാകും

മിഷൻ ബെറ്റർ ടുമോറോ,’സീപ്പ് പദ്ധതി’യുടെ ആദ്യ ബാച്ചിന് കുന്നംകുളത്ത് തുടക്കമാകും

82

പ്രമുഖ സര്‍ക്കാരിതര സംഘടനയായ മിഷൻ ബെറ്റർ ടുമോറോ നടത്തി വരുന്ന സീപ്പ് പദ്ധതിയുടെ ആദ്യ ബാച്ചിന് കുന്നംകുളത്ത് ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കുട്ടികളിലെ കഴിവുകളും സാധ്യതകളും കണ്ടെത്തി ശാസ്ത്രീയ പരിശീലനം, മെന്ററിംഗ്, ജീവിതനൈപുണ്യ വികസനം, മൂല്യബോധം എന്നിവയിലൂടെ അവരെ ഉത്തരവാദിത്തമുള്ള ഭാവി നേതാക്കളാക്കി വളര്‍ത്തുന്നതിനായി മിഷ്യന്‍ ബെറ്റര്‍ ടുമാറോ യുമായി ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുമായ് സഹകരിച്ചാണ് 60 കുട്ടികളെ പങ്കെടുപ്പിച്ച് ആദ്യ ബാച്ചിന് തുടക്കമാകുന്നത്. കുന്നംകുളം നഗരസഭ പരിധിയിലുള്ള ആറ് ഹൈസ്‌കൂളില്‍ നിന്നും തിരഞ്ഞെടുത്ത ഏട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന പരീശീലന ക്ലാസ്സുകളില്‍ പങ്കെടുക്കുക. അക്കാദമിക് നേട്ടങ്ങള്‍ക്കൊപ്പം ആശയവിനിമയം, ടീംവര്‍ക്ക്, ആത്മവിശ്വാസം, വൈകാരിക ബുദ്ധി, തീരു മാനമെടുക്കല്‍, പ്രശ്നപരിഹാരം, സര്‍ഗാത്മക ചിന്ത, സമയനിയന്ത്രണം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ ജ്ഞാനേതര കഴിവുകള്‍ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാങ്കേതികവിദ്യ, കൃത്രിമ ബുദ്ധി, ഓട്ടോമേഷന്‍ എന്നിവ തൊഴില്‍മേഖലകളെ മാറ്റി മറിക്കുന്ന സാഹചര്യത്തില്‍ പരീക്ഷാ മാര്‍ക്കുകള്‍ ക്കപ്പുറമുള്ള കഴിവുകള്‍ കുട്ടികളില്‍ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് സീപ്പ് മുന്നോട്ടുവയ്ക്കുന്നത്. കഴിവ് കണ്ടെത്തുക – വികസിപ്പിക്കുക – അവസരം കണ്ടെത്തുക – സമൂഹത്തിനായി ഉപയോഗിക്കുക’ എന്ന സമീപനത്തിലാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന കഴിവും സാധ്യതയുമുള്ള കുട്ടികളെയാണ് പദ്ധതിയില്‍ പ്രധാനമായും ഉള്‍പ്പെടുത്തുന്നത്. പ്രത്യേകിച്ച് സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസപരമായ പരിമിതികള്‍ നേരിടുന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കും. പരിശീലനം അഞ്ച് ഘട്ടങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. കുന്നംകുളം നഗരസഭയുടെ പരിപൂര്‍ണ്ണ പിന്തുണ പദ്ധതിക്ക് ഉണ്ടാകും ഒക്ടോബര്‍ 17ന് ശനിയാഴ്ച്ച 2.30 ന് ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം എ.ഡി.ജി.പി പി. വിജയന്‍ ഐ.പി.എസ് നിര്‍വഹിക്കും തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഐ.എ.എസ് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് ഐ.പി.എസ് നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികളായ ലെബീബ് ഹസ്സന്‍, ഷെമീര്‍ ഇഞ്ചക്കാലയില്‍, സഖ്‌റിയ ചീരന്‍,പേള്‍ജു ബേബി ചുങ്കത്ത്, മിഷന്‍ ബെറ്റര്‍ ടുമാറോ കോര്‍ഡിനേറ്റര്‍മാരായ ലൈസ പോള്‍,സ്മിത കോടനാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!