കുന്നംകുളം കിഴൂര് ശ്രീ വിവേകാനന്ദ കോളേജ് യൂണിയന് തിരഞ്ഞെടുപ്പില് മുഴുവന് സീറ്റുകളും തൂത്തുവാരി എസ്.എഫ്.ഐ. 22 വര്ഷക്കാലമായി എ.ബി.വി.പിയുടെ ഭരണത്തിലായിരുന്ന കോളേജ് കഴിഞ്ഞ വര്ഷമാണ് എസ്.എഫ്.ഐ തിരിച്ചുപിടിച്ചത്. തുടര്ന്ന് നടന്ന ഈ വര്ഷത്തെ തിരഞ്ഞെടുപ്പിലും മുഴുവന് സീറ്റുകളും നേടി വിജയം ആവര്ത്തിക്കുകയായിരുന്നു.
ചെയര്മാനായി അതുല് കൃഷ്ണ ഒ.എസ്, ജനറല് സെക്രട്ടറിയായി പവ്യ പി.ബി, ജോയിന്റ് സെക്രട്ടറിയായി അനഘ പി.എച്ച്, ഫൈന് ആര്ട്സ് സെക്രട്ടറിയായി ശ്രീപ്രിയ ആര്.എസ്, മാഗസിന് എഡിറ്ററായി നിയ ടി.എം, ജനറല് ക്യാപ്റ്റനായി രണ്ദേവ് ടി.എസ്, യു.യു.സിയായി ഭവ്യ വി.എ എന്നിവര് തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഫസ്റ്റ് ഇയര് ഡിഗ്രി റെപ്രസെന്റേറ്റീവായി അക്ഷയ് കെ.എസ്, സെക്കന്ഡ് ഇയര് റെപ്രസെന്റേറ്റീവായി കാര്ത്തിക് എം.ആര്, തേര്ഡ് ഇയര് റെപ്രസെന്റേറ്റീവായി തീര്ത്ഥ പ്രസാദ് എന്നിവരും വിജയം നേടി.
ഇംഗ്ലീഷ് അസോസിയേഷന് സെക്രട്ടറിയായി അതുല്യ ഇ.കെ, മലയാളം അസോസിയേഷന് സെക്രട്ടറിയായി ഷിംന എം.എം, കോമേഴ്സ് അസോസിയേഷന് സെക്രട്ടറിയായി നിരഞ്ജന കെ.എ, എച്ച്.ആര്.എം അസോസിയേഷന് സെക്രട്ടറിയായി കബനി എം.എം എന്നിവരും വിജയിച്ചു.



