31.3 C
Kunnamkulam
Sunday, October 18, 2026
Home Bureaus Erumapetty കുണ്ടന്നൂര്‍ പരിശുദ്ധ കര്‍മ്മല മാതാവിന്റെ ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറി

കുണ്ടന്നൂര്‍ പരിശുദ്ധ കര്‍മ്മല മാതാവിന്റെ ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറി

3

കുണ്ടന്നൂര്‍ പരിശുദ്ധ കര്‍മ്മല മാതാവിന്റെ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി.കുണ്ടന്നൂര്‍ പരിശുദ്ധ കര്‍മ്മല മാതാവിന്റെ ദേവാലയത്തിലെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ദേവാലയത്തില്‍ ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന, സന്ദേശം എന്നിവയ്ക്ക് ശേഷം മോണ്‍. ജോസ് കൊന്നിക്കര കൊടിയേറ്റ കര്‍മ്മം നിര്‍വഹിച്ചു.ഒക്ടോബര്‍ 24, 25, 26 തീയതികളില്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.ഇടവക വികാരി റവ. ഫാ. ജിജോ മുരിങ്ങത്തേരി, കൈക്കാരന്മാരായ എബ്രഹാം പുത്തൂര്‍, തോമസ് ലൂയിസ് മേയ്ക്കാട്ടുകുളം, ജനറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ ഒലക്കേങ്കില്‍ എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

 

ADVERTISEMENT
error: Content is protected !!