29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu പോര്‍ക്കുളം അഗതിയൂരില്‍ മകന്‍ പിതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു

പോര്‍ക്കുളം അഗതിയൂരില്‍ മകന്‍ പിതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു

പോര്‍ക്കുളം അഗതിയൂരില്‍ മകന്‍ പിതാവിനെ വെട്ടിപരികേല്‍പ്പിച്ചു. അഗതിയൂര്‍ സ്വദേശി കുട്ടന്‍കുളങ്ങര വീട്ടില്‍ 56 വയസ്സുള്ള സുന്ദരനാണ് വെട്ടേറ്റത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകനും സുന്ദരനും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ മകന്‍ കത്തിയെടുത്ത് സുന്ദരന്റെ തലയില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. പരിക്കേറ്റ സുന്ദരനെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!