വയനാടിന് കൈത്താങ്ങായി കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,427,430 രൂപ കൈമാറി. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് സഹായധനമായി സമാഹരിച്ച സംഖ്യയാണ് വ്യാഴാഴ്ച രാവിലെ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ക്ക് കൈമാറിയത്. കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍, സ്‌കൂള്‍ അധികൃതര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് സ്‌കൂളുകള്‍ സമാഹരിച്ച സംഖ്യക്കുള്ള ചെക്കുകള്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് കൈമാറിയത്.
ADVERTISEMENT