നവരാത്രി ആഘോഷങ്ങള്‍ നേരില്‍ കാണുന്നതിനും ക്ഷേത്രദര്‍ശനം നടത്തുന്നതിനുമായി ദേശീയ വനിതാ കമ്മീഷന് അംഗം അഡ്വ. നിവേദിത സുബ്രഹ്മണ്യന് മൂക്കുതല ഭഗവതി ക്ഷേത്രത്തിലെത്തി.
ക്ഷേത്രത്തിലെത്തിയ നിവേദിത സുബ്രഹ്മണ്യന് ദേവസ്വം ബോര്‍ഡ് ചെയര്മാന് കെ.പി. വത്സലന്‍ ദേവിയുടെ പ്രസാദം നല്കി. പെന്നാടയും അണിയിച്ചു നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഓരോ പൂജയും സ്ത്രീശാക്തീകരണത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണെന്ന് അഡ്വ. നിവേദിത സുബ്രഹ്മണ്യന് പറഞ്ഞു. സ്ത്രീശാക്തീകരണത്തെക്കുറിച്ച് സംസാരിക്കാന്‍ ഏറ്റവും കൂടുതല്‍ യോഗ്യതയുള്ള രാജ്യമാണ് ഭാരതമെന്നും അവര്‍ പറഞ്ഞു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങുകളും ഭക്തിനിര്‍ഭരമായ അന്തരീക്ഷവും നേരില്‍ക്കണ്ടാണ് അവര്‍ മടങ്ങിയത്.
Home Bureaus Kunnamkulam ദേശീയ വനിതാ കമ്മീഷന് അംഗം അഡ്വ.നിവേദിത സുബ്രഹ്മണ്യന് മൂക്കുതല ഭഗവതി ക്ഷേത്രദര്‍ശനം നടത്തി



