25.6 C
Kunnamkulam
Thursday, October 22, 2026
Home Bureaus Perumpilavu രക്ത ദാനം മഹാദാനം സന്ദേശവുമായി വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്‌സ് ആന്‍ഡ് സെന്റ് സിറിള്‍സ് എച്ച്.എസ്.എസിലെ...

രക്ത ദാനം മഹാദാനം സന്ദേശവുമായി വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്‌സ് ആന്‍ഡ് സെന്റ് സിറിള്‍സ് എച്ച്.എസ്.എസിലെ രക്ത ദാന ക്യാമ്പ്

20

രക്ത ദാനം മഹാദാനം എന്ന സന്ദേശവുമായി വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്‌സ് ആന്‍ഡ് സെന്റ് സിറിള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്‌ക്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം അമല ഹോസ്പ്പിറ്റലിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിന്റെ ഉദ്ഘാടനം പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് കെ.എ ജ്യോതിഷ് നിര്‍വ്വഹിച്ചു. സ്‌ക്കൂള്‍ മാനേജര്‍ റവറന്റ് ഫാദര്‍ ജോസഫ് താഴത്തേല്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തമ്പി കെ ജോബ് , വാര്‍ഡ് മെമ്പര്‍ മാറായ ഷംന റാഫി , വിജിത പ്രജി , പി.ടി.എ പ്രസിഡണ്ട് പ്രമോദ് എം. ആര്‍, സീനിയര്‍ അദ്ധ്യാപിക ഷൈന്‍ പി ജേക്കബ്, ഡോക്ടര്‍ വിനു വിബിന്‍ എന്നിവര്‍ സംസാരിച്ചു. അശുപത്രിയുടെ മൊബൈല്‍ വാനില്‍ നടത്തിയ ക്യാമ്പില്‍ നൂറോളം പേര്‍ രക്തദാനം നടത്തി. ക്യാമ്പിന് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഇ. എ അനി ടീച്ചറും വൊളണ്ടിയേഴ്‌സും നേതൃത്ത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!