25.6 C
Kunnamkulam
Thursday, October 22, 2026
Home Bureaus Punnayurkulam ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വടക്കേക്കാട് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വടക്കേക്കാട് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി

9

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വടക്കേക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.വടക്കേക്കാട് എം ആന്റ് ടി ഹാള്‍ പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് വടക്കേക്കാട് സെന്ററില്‍ സമാപിച്ചു.കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഫസലുല്‍അലി, ഡിസിസി സെക്രട്ടറിമാരായ എ.എം. അലാവുദ്ദീന്‍, ഉമ്മര്‍ മൂക്കണ്ടത്ത്, നേതാക്കളായ പി.രാജന്‍, പി.കെ.ഹസ്സന്‍, ശ്രീനിവാസന്‍, ഹസ്സന്‍ തെക്കേപാട്ടയില്‍, അഷ്‌കര്‍ അറക്കല്‍,യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കള്‍, ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!