25.3 C
Kunnamkulam
Thursday, October 22, 2026
Home Bureaus Punnayurkulam മാറഞ്ചേരി സ്‌പെക്ട്രം ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിന് പുതിയ സ്‌കൂള്‍ വാഹനം കൈമാറി

മാറഞ്ചേരി സ്‌പെക്ട്രം ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിന് പുതിയ സ്‌കൂള്‍ വാഹനം കൈമാറി

24

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാറഞ്ചേരി സ്‌പെക്ട്രം ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിന് എം.പി. അബ്ദുസ്സമദ് സമദാനിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച പുതിയ സ്‌കൂള്‍ വാഹനം കൈമാറി. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ യാത്രാസൗകര്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് വാഹനം ലഭ്യമാക്കിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. എം.പി.അബ്ദുസ്സമദ് സമദാനി വാഹന സമര്‍പ്പണവും ഉദ്ഘാടനവും നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബിറ, സ്ഥിരംസമിതിയധ്യക്ഷരായ സംഗീത രാജന്‍ , ഇസ്മായില്‍, ഹസീബ് കോക്കൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അശ്വതി, ഫാത്തിമ, അഡ്വാക്കറ്റ് നിയാസ്, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ റജുല ഗഫൂര്‍, ബി.ഡി.ഒ. അഭിലാഷ്, പി.ടി.എ. പ്രസിഡന്റ് താഹിറ, പ്രധാനാധ്യാപിക ആയിഷ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!