26 C
Kunnamkulam
Thursday, October 22, 2026
Home Bureaus Kunnamkulam കിഴൂര്‍ പകല്‍വീട്ടില്‍ യോജന ദിനാചരണവും,സൗജന്യ മെഡിക്കല്‍ക്യാമ്പും സംഘടിപ്പിച്ചു

കിഴൂര്‍ പകല്‍വീട്ടില്‍ യോജന ദിനാചരണവും,സൗജന്യ മെഡിക്കല്‍ക്യാമ്പും സംഘടിപ്പിച്ചു

15

കുന്നംകുളം നഗരസഭയുടെയും, ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ കിഴൂര്‍ പകല്‍വീട്ടില്‍ വെച്ച് വയോജന ദിനാചരണവും, സൗജന്യ മെഡിക്കല്‍ക്യാമ്പും സംഘടിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് വയോജനങ്ങള്‍ക്കായി ജീവിതശൈലി രോഗനിര്‍ണയ പരിശോധനയും,അസ്ഥി സാന്ദ്രത പരിശോധനയും നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യഅനിലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ മിഷ സെബാസ്റ്റ്യന്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.സോമശേഖരന്‍, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജിത്ത് ആവേന്‍, ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. മിഥു കെ.തമ്പി എന്നിവര്‍ പങ്കെടുത്തു. മേഖലയിലെ നിരവധി വയോജനങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!