26 C
Kunnamkulam
Friday, October 23, 2026
Home Bureaus Punnayurkulam പുന്നയൂര്‍കുളം വഴിയോര വിശ്രമകേന്ദ്രത്തിന് മുന്നില്‍ റീത്ത് സമര്‍പ്പിച്ച് എസ്.ഡി.പി.ഐ. പ്രതിഷേധം

പുന്നയൂര്‍കുളം വഴിയോര വിശ്രമകേന്ദ്രത്തിന് മുന്നില്‍ റീത്ത് സമര്‍പ്പിച്ച് എസ്.ഡി.പി.ഐ. പ്രതിഷേധം

1

പണി പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും, ഇതുവരെയും ജനത്തിന് തുറന്ന് കൊടുക്കാത്ത വഴിയോര വിശ്രമകേന്ദ്രത്തിന് മുന്നില്‍ റീത്ത് സമര്‍പ്പിച്ച് എസ്.ഡി.പി.ഐ. പ്രതിഷേധം. പാര്‍ട്ടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുബൈര്‍ ഐനിക്കല്‍, സെക്രട്ടറി മുജീബ് എരിഞ്ഞിക്കല്‍ എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു. തുടര്‍ന്ന് യങ് ഡെമോക്രറ്റ്‌സ് ജില്ലാ ജോയിന്റ് കണ്‍വീനവര്‍ ജബ്ബാര്‍ അണ്ടത്തോട് പ്രതിഷേധം ഉത്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു. പാര്‍ട്ടി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി റൗഫല്‍ ചമ്മന്നൂര്‍, അണ്ടത്തോട് ബ്രാഞ്ച് പ്രസിഡന്റ് മുനീര്‍ , യങ് ഡെമോക്രറ്റ്‌സ് മണ്ഡലം പ്രസിഡന്റ് ഷാഫി വടേരി, മണ്ഡലം വൈസ് പ്രസിഡന്റ് ആഷിക്ക് പാപ്പാളി, ബൂത്ത് സെക്രട്ടറി സാദിഖ് പാപ്പാളി, അയ്യൂബ്, മുസ്തഫ, റംഷാദ്, അഷ്റഫ് കിണര്‍ എന്നിവര്‍ സംബന്ധിച്ചു.

 

 

ADVERTISEMENT
error: Content is protected !!