26 C
Kunnamkulam
Friday, October 23, 2026
Home Bureaus Perumpilavu കുളവാഴയും പായലും നിറഞ്ഞ് നൂറടി തോട്; നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി

കുളവാഴയും പായലും നിറഞ്ഞ് നൂറടി തോട്; നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി

16

കാട്ടകാമ്പാല്‍, പോര്‍ക്കുളം ഗ്രാമപഞ്ചായത്തുകളിലൂടെയും കുന്നംകുളം നഗരസഭ പരിധിയിലൂടെയും കടന്നുപോകുന്ന നൂറടി തോട്ടില്‍ കുളവാഴയും പായലും വ്യാപകമായി വളര്‍ന്ന് തോടിന്റെ സ്വഭാവിക നീരൊഴുക്കിനെ ബാധിക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. കുളവാഴയും പായലും യഥാസമയം നീക്കം ചെയ്യാത്തത് നീരൊഴുക്ക് തടസപ്പെടുന്നതിനും , മഴക്കാലത്ത് വെളക്കെട്ടും , വെള്ളപ്പൊക്ക ഭീഷണിയും വര്‍ദ്ധിക്കുന്നതിനും കാരണമാകാന്‍ സാധ്യതയുണ്ടെന്നും, തോടിനോട് ചേര്‍ന്നുള്ള കൃഷിയിടങ്ങള്‍ക്കും താമസ മേഖലകള്‍ക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അതിനാല്‍ ജനങ്ങളുടെ സുരക്ഷയും കൃഷിയിടങ്ങളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിനായി ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍ രേഖാമൂലം പരാതി നല്‍കി.

 

ADVERTISEMENT
error: Content is protected !!