മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി അംഗങ്ങളുടെ ചിരകാല സ്വപ്നമായ ബി എസ് സി നഴ്സിംഗ് കോളേജിന്റെയും നവീകരിച്ച സെന്റ് ജോര്‍ജ്ജ് വാര്‍ഡിന്റെയും കൂദാശകര്‍മ്മം നടന്നു.ആശുപത്രി പരിസരത്തെ പുതിയ കെട്ടിടത്തിലാണ് ‘മലങ്കര മെഡിക്കല്‍ മിഷന്‍ കോളേജ് ഓഫ് നഴ്സിംഗ്’ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.കുന്നംകുളം ഭദ്രാസനാധിപനും ആശുപത്രി വൈസ് പ്രസിഡന്റുമായ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് , ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് എന്നിവര്‍ കാര്‍മിക്തവം വഹിച്ചു.വന്ദ്യ വൈദികര്‍, പരുമല ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രിഗോറിയോസ്, മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ആശുപത്രി സെക്രട്ടറി കെ പി സാക്‌സണ്‍, ട്രഷറര്‍ മോന്‍സി എബ്രഹാംഭരണസമിതി ഭാരവാഹികള്‍, വൈദികര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



