വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇന്റര്‍ സ്‌കൂള്‍ ഹാന്‍ഡ്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.സ്‌കറിയ ഒ.ഐ.സി. ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സി.ഷേബ ജോര്‍ജ് അധ്യക്ഷയായി. വൈസ് പ്രിന്‍സിപ്പല്‍ സി.രാധാമണി. കായികാധ്യാപകരായസനൂപ് സാമുവല്‍, പി.ഡി ഷാന്റി എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥികളില്‍ കായികാഭിരുചി വളര്‍ത്തുന്നതിനും കായികമേഖലയിലെ മികവ് പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. സ്‌കൂളില്‍ നിന്നുള്ള ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്ക് കായികക്ഷമതയും അച്ചടക്കവും ടീം സ്പിരിറ്റും വളര്‍ത്താന്‍ ഇത്തരം മത്സരങ്ങള്‍ സഹായകരമാകും. ഹാന്‍ഡ്‌ബോള്‍ ടൂര്‍ണമെന്റില്‍ സഫയര്‍ ഹൗസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി , ടോപ്പാസ് ഹൗസും റൂബിഹൗസും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി , കെ.എസ് ശ്രീനന്ദ ബെസ്റ്റ് പ്ലെയറായി. നേഹ ഷഫീക്ക് ഓള്‍റൗണ്ടറായും ഡിയന്‍ അജിന്‍ പുലിക്കോട്ടില്‍ ബെസ്റ്റ് ഗോള്‍കീപ്പറായും തിരത്തെടുക്കപ്പെട്ടു.



