ഒക്ടോബര്‍ 12 മുതല്‍ 17 വരെ ചൈനയിലെ വെയ്ഹായില് വെച്ച് നടന്ന പെണ്‍കുട്ടികളുടെ അണ്ടര്‍ 15 ഏഷ്യകപ്പ് സോഫ്റ്റ് ബോള്‍ ടീമില്‍ ഇന്ത്യക്ക് വേണ്ടി ജെഴ്സിയണിഞ്ഞ മൈസ ആബിദിനെ വെട്ടുകാട് മഹല്ല് വിദ്യാഭ്യാസ – സാംസ്കാരിക സമിതി ആദരിച്ചു. കമ്മിറ്റി ഭാരവാഹികളായ മുനീര്‍, ജബ്ബാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ മഹല്ല് സെക്രട്ടറി സലിം മൊമെന്റോ സമ്മാനിച്ചു.



