ഭൂമിയുടെ നിലനില്‍പ്പിനും ഹരിതാഭമായ നാളേക്കുമായി പരിസ്ഥിതി സംരക്ഷണ സന്ദേശമുയര്‍ത്തി പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സുസ്ഥിരതാ റാലി സംഘടിപ്പിച്ചു. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സജിത റസാഖ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ചടങ്ങിനോടനുബന്ധിച്ച് നടന്ന പ്രതീകാത്മക ദീപശിഖ കൈമാറ്റം ഏറെ ശ്രദ്ധേയമായി. വൈസ് പ്രിന്‍സിപ്പല്‍ ഫരീദ ഇ മുഹമ്മദില്‍ നിന്ന് ഏറ്റുവാങ്ങിയ ദീപശിഖ ഉദ്ഘാടകയായ പ്രിന്‍സിപ്പല്‍ സാജിത റസാഖ് സ്കൂള്‍ ഹെഡ് ബോയ് മിയാസ് മുസ്തഫെയ്ക്കും തുടര്‍ന്ന് ഹെഡ് ഗേള്‍ നൈമ ഖാത്തൂന് എന്നിവരിലേക്കും കൈമാറി. പ്രകൃതി സംരക്ഷണം, പ്ലാസ്റ്റിക് നിരോധനം, മാലിന്യ സംസ്കരണം എന്നിവയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാര്‍ഡുകളും ബാനറുകളും ഏന്തി കെജി മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുത്ത് . അന്‍സാര്‍ സ്കൂള്‍ ഗേറ്റില്‍ നിന്നും ആരംഭിച്ച റാലി ട്രെയിനിങ് കോളേജ്, വിമന്‍സ് കോളേജ്, അന്‍സാര്‍ സ്പ്രൗഡ്സ് എന്നിവ ചുറ്റി സ്കൂള്‍ ലൈബ്രറിക്ക് സമീപം സമാപിച്ചു .



